വിഷു- സമാധാനത്തിൻ്റേയും സമൃദ്ധിയുടെയും ഒരു വർഷാരംഭം
വിഷു- സമാധാനത്തിൻ്റേയും സമൃദ്ധിയുടെയും ഒരു വർഷാരംഭം
വിഷു- സമാധാനത്തിൻ്റേയും സമൃദ്ധിയുടെയും ഒരു വർഷാരംഭം.
മലയാളികളുടെ മാത്രം ഉത്സവമല്ല വിഷു. ജാതി-മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഇക്കാലത്ത് വിഷു ആഘോഷിക്കാറുണ്ട്. ഐശ്വര്യത്തിൻ്റെയും പ്രതീക്ഷയുടേയും സമൃദ്ധിയുടേയും ഒരു വരദാനവും ഒരു വർഷാരംഭവുമാണ്.മലയാള മാസം മേടം 1 നാണ് വിഷു ആഘോഷിക്കുന്നത്. എന്നാൽ ഇക്കൊല്ലം ഒരു ദിവസം കഴിഞ്ഞാണ്, അതായത് മേടം 2 നാണ് വിഷു പ്രവേശനം ചെയ്തത്. രാവും പകലും തുല്യമായ ദിനത്തിനെയാണ് വിഷുവായി കാണുന്നത്. ഓണം കഴിഞ്ഞാൽ മലയാളികളുടെ പ്രത്യേകിച്ച് ഹിന്ദുക്കളുടെ മഹോത്സവമായി ഈ ദിനത്തെ ആചരിക്കുന്നു. അടുത്ത ഒരു കൊല്ലത്തെ ഫലത്തെക്കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ മനസ്സിലാക്കുന്നു. വിഷുഫലം എന്നതാണ് വിശ്വാസം. വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിൻ്റെ പ്രധാന ചടങ്ങുകൾ. കൊന്നമരവും അവയുടെ മഞ്ഞപ്പൂക്കളും വിഷുവിന് പ്രധാനമാണ്. ഭാരതത്തിൽ എങ്ങും സമീപ രാജ്യങ്ങളിലും മലയാളികൾ വിഷു ആഘോഷിക്കുന്നു. ഈ ആഘോഷങ്ങളും വിശ്വാസങ്ങളും പൂർവ്വകാലം മുതൽ നിലനിന്നിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ വിശ്വാസ ആചാരങ്ങളാണ്." പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക" എന്ന പുള്ളുവപ്പാട്ടും വിഷു വിൻ്റെ പ്രതിഷകളുടെ ഐശ്വര്യ മൂർത്തമായ ചൈതന്യത്തെയാണ് വിശ്വസിക്കുന്നത്. ഇത് നൂറ്റാണ്ടുകളായി വിശ്വസിക്കുന്നു. കേരളത്തിൽ മാത്രമല്ല, മലയാളികൾ താമസ്സിക്കുന്നിടത്തെല്ലാം ഭഗവാൻ ശ്രീകൃഷ്ണനെ ആരാധാനയുമായി ബന്ധപ്പെട്ടാണ് ജനങ്ങൾ വിഷുവിനെ മുഖ്യ ദിനമായി ആഘോഷിക്കുന്നത്. ശ്രീ.ഗുരുവായൂർ ക്ഷേത്രം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പോലെയുള്ള ആരാധനാലയങ്ങളിൽ ഈ ദിവസം ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി സംഗമിക്കുന്നത്. വിഷുദിനത്തിൽ ദൈവങ്ങളുടെ പ്രതിഷ്ഠാ ഭേദമില്ലാതെ പ്രത്യേക പൂജകളോട് കൂടി ദർശനം സാധ്യമാണ്. വിഷു ദിനത്തിൽ കേരളത്തിലെ വിഷുവുമായി ഏറെ സമാനതകൾ ഉള്ള " ബിസ്സു പർബ" എന്നൊരു ഉത്സവം തുളുനാട്ടിൽ ആഘോഷിക്കാറുണ്ട്.
എല്ലാ മലയാളികൾക്കും "ജന ഭൂമി ന്യൂസി"ൻ്റെ വിഷു ദിന ആശംസകൾ ....
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













