നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വടക്കേ സമൂഹം ഓഡിറ്റോറിയം
Vadakke Samooham auditorium after completing renovation activities Thrissur
സംസ്കാരിക നഗരിയായ തൃശൂരന്റെ ഹൃദയ ഭാഗത്ത് നായ്ക്കനാൽ ഷൊർണുർ റോഡിൽ തലയുയർത്തി നിൽക്കുന്ന വടക്കേ സമൂഹത്തിൻ്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നവീകരിച്ച ശ്രീ മഹാലക്ഷ്മി -ശ്രീ അയ്യപ്പ ക്ഷേത്ര സമുച്ചയത്തിലെ വിവാഹ കൺവെൻഷൻ ഹാൾ ഉദ്ഘാടനം ചെയ്തു. തൃശൂർ ഷൊർണൂർ റോഡിലാണ് വടക്കേ സമൂഹം ഓഡിറ്റോറിയം ഉള്ളത്. കല്യാൺ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമനും, കല്യാൺ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമനും ചേർന്നാണ് നവീകരിച്ച് ശീതീകരിച്ച ഹാളിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ലിയോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സിദ്ധാർഥ് പട്ടാഭിരാമൻ, കേരള ബ്രാഹ്മണ സഭ ജില്ലാ പ്രസിഡൻ്റ് എസ് ശിവരാമകൃഷ്ണൻ, ജില്ലാസെക്രട്ടറി ഡി മൂർത്തി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സിനിമ പിന്നണി ഗായിക ഗായത്രി അശോകൻ അവതരിപ്പിച്ച ഭജൻ സന്ധ്യ ഏറെ ഹൃദ്യമായിരുന്നു.
ശ്രീ മഹാലക്ഷ്മി -ശ്രീ അയ്യപ്പ ക്ഷേത്ര സമുച്ചയത്തിലെ വിവാഹ കൺവെൻഷൻ ഹാളിൽ അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ എസി സജ്ഞീകരണങ്ങളോടെ വിവാഹ ഹാൾ. ഡൈനിങ് ഹാൾ, എസി താമസമുറികൾ, വിപുലമായ പാർക്കിംഗ് സൗകര്യം, ആധുനിക ശബ്ദ വെളിച്ച സംവിധാനം എന്നിവയുണ്ട്. വിവാഹം, ഉപനയനം, പിറന്നാൾ ആഘോഷം തുടങ്ങി ജീവിതത്തിലെ അമൂല്യ മുഹൂർത്തങ്ങൾക്ക് വേദിയാകാൻ ഉതകുന്ന രീതിയിലാണ് ഹാളിൻ്റെ നിർമ്മാണം. റെയിൽവേ സ്റ്റേഷനും ബസ്സ് സ്റ്റേഷനും അടുത്തായുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മിതമായ നിരക്കിൽ ഹാളുകൾ ലഭ്യമാണ്.
ഏകദേശം 90വർഷങ്ങൾക്ക് മുൻപ് വെളിയന്നൂർ തെക്കൂട്ട് മഠത്തിൽ പരമേശ്വരൻ നമ്പ്യാർ സംഭാവന നൽകിയ സ്ഥലത്താണ് വടക്കേ സമൂഹം സ്ഥിതി ചെയ്യുന്നത്.
2004ൽ നാല് നിലകളിലായി നിർമ്മാണ പ്രവർത്തനം ആരംഭിച്ച വടക്കേ സമൂഹം 2006ൽ പണി പൂർത്തികരിച്ചു. സെന്റ് തോമസ് കോളേജിലെ പ്രൊഫസർ ടി കെ നടരാജൻ, മുൻ ധനലക്ഷ്മി ബാങ്ക് ചെയർമാൻ ടി എസ് പട്ടാഭിരാമൻ ലയൺ ഗാർഡിൽ ടി വി ശേഷാദ്രി തുടങ്ങിയ നിരവധി സുമനസ്സുകളുടെ സാമ്പത്തിക സഹായവും കഠിനഅദ്ധ്വാനവും കൊണ്ടാണ് കെട്ടിടം പണി പൂർത്തികരിച്ചത്. അന്ന് മുതൽ നിത്യേന ഇവിടെ ഗണപതി ഹോമവും ഭഗവതി സേവയും മുടക്കം കൂടാതെ നടത്തി വരുന്നുണ്ട്.
2022ൽ പ്രസിഡൻ്റ് കെ എം പരമേശ്വരൻ, സെക്രട്ടറി വി ജി ചിദംബരൻ, ട്രഷറർ എസ് സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അത്യാധുനിക രീതിയിൽ വടക്കേ സമൂഹത്തെ നവീകരിക്കാൻ തീരുമാനമെടുത്തത്.
ഭക്തജനങ്ങളുടെയും ബ്രാഹ്മണ സമുദായ അംഗങ്ങളുടെയും സഹായ സഹകരണങ്ങൾ ക്രോഡീകരിച്ച് ഏകദേശം ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹത്തായ നവീകരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













