യൂണീവേഴ്സിറ്റി പി.ജി.പരീക്ഷയിൽ ആദ്യ റാങ്കുകൾ ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്
യൂണിവേഴ്സിറ്റി പിജി പരീക്ഷയിൽ ആദ്യ റാങ്കുകൾ ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്
കൊല്ലം: കേരള സർവകലാശാല നടത്തിയ പി.ജി. പരീക്ഷയിൽ എം.എസ്സി ബയോകെമിസ്ട്രി, കെമിസ്ട്രി, കോമേഴ്‌സ് വിഷയങ്ങളിൽ ആദ്യ റാങ്കുകൾ നേടി ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വിദ്യാർത്ഥികൾ. എം എസ് സി ബയോകെമിസ്ട്രിയിൽ നക്ഷത്ര ആർ, റൈഷാ റിയാസ്, തസ്ലീമ മുഹമ്മദ്, സാറാ സിറാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും റാങ്കുകൾ കരസ്ഥമാക്കി. എം എസ് സി കെമിസ്ട്രി പരീക്ഷയിൽ ദേവനന്ദ എസ് ഒന്നാം റാങ്കും അൽഫിയ അൻസാർ രണ്ടാം റാങ്കും, എം.കോം പരീക്ഷയിൽ ദേവപ്രിയ ആർ. യു. രണ്ടാം റാങ്കും കരസ്ഥമാക്കി.
ടി കെ എം കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹൽ ഹസ്സൻ മുസലിയാർ, ട്രെഷറർ ജലാലുദ്ധീൻ മുസലിയാർ, പ്രിൻസിപ്പൽ ഡോ. എം ജെ. ഷീബ എന്നിവർ റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു. വകുപ്പു മേധാവികളായ ഡോ. അജിൻസ, ഡോ. സുമലക്ഷ്മി, ഡോ. ഷെഹനാസ് തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












