തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു

Uncertainty continues in government formation in Tamil Nadu

May 9, 2026 - 10:56
 0
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. പിന്തുണ നൽകുമെന്ന് അറിയിച്ച വിസികെ, പിന്തുണ കത്ത് ഗവർണർക്ക് കൈമാറിയിട്ടില്ല. തുടർന്ന് വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് ഗവർണർ തടയിട്ടു. കോൺഗ്രസ് സിപിഐഎം, സിപിഐ കക്ഷികളുടെ പുറത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കാനാണ് വിജയ്ക്ക് സാധിച്ചത്.എടപ്പാടി പളനി സ്വാമിയെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി എഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരൻ ഗവർണർക്ക് കത്ത് നൽകി. എഎംഎംകെ നേതാവ് ദിനകരൻ ഗവർണറെ കണ്ടു, തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ എഐഎഡിഎംകെയുടെ ഇപിഎസിനെ പിന്തുണച്ചു. വിജയിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ അപ്രതീക്ഷിതമായ രാഷ്ട്രീയധാരണയുണ്ടാകുന്നു എന്ന സൂചനകളും പുറത്തുവന്നിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0