സ്വന്തം ശ്വാസം നിലയ്ക്കുമ്പോഴും 20 കുരുന്നു ജീവനുകളുടെ ജീവൻ രക്ഷിച്ചു ഈ മഹാനായ മനുഷ്യൻ: സെമലൈയപ്പന് പ്രണാമം ...
സ്വന്തം ശ്വാസം നിലയ്ക്കുമ്പോഴും* 20 കുരുന്നു ജീവനുകളെ കാത്ത നായകൻ: സെമലൈയപ്പന് പ്രണാമം!
ചെന്നൈ:തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ വെള്ളകോവിലിന് സമീപം നടന്ന ആ സംഭവം കേൾക്കുന്ന ഏതൊരു മനുഷ്യന്റെയും കണ്ണുനിറയ്ക്കും, ഒപ്പം ആ കർത്തവ്യബോധത്തിന് മുന്നിൽ ശിരസ്സ് നമിച്ചുപോകും.
അയ്യനൂർ എ.എൻ.വി മെട്രിക്കുവേഷൻ സ്കൂളിലെ വാൻ ഡ്രൈവറായ 49-കാരൻ സെമലൈയപ്പൻ, സ്കൂൾ വിട്ട് ഇരുപതോളം കുരുന്നുകളുമായി അവരുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. കൂടെ വാനിലെ ഹെൽപ്പറായി ഭാര്യ ലളിതയുമുണ്ടായിരുന്നു.
വെള്ളകോവിൽ പോലീസ് സ്റ്റേഷന് സമീപം കോയമ്പത്തൂർ - തിരുച്ചി റോഡിലൂടെ വാഹനം പോകുമ്പോഴാണ് പെട്ടെന്ന് സെമലൈയപ്പന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നത്.
മരണം തൊട്ടുമുന്നിൽ വന്നുനിൽക്കുന്ന ആ നിമിഷത്തിലും, തന്റെ വണ്ടിയിലുള്ള 20 കുഞ്ഞുങ്ങളുടെ സുരക്ഷ മാത്രമായിരുന്നു ആ വലിയ മനുഷ്യന്റെ മനസ്സിൽ!
പരിഭ്രാന്തനാകാതെ, വാഹനം അപകടത്തിൽപ്പെടാതെ അദ്ദേഹം റോഡരികിലേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തി.
കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷം, ഭാര്യയെ നോക്കി അദ്ദേഹം സ്റ്റീയറിംഗിലേക്ക് കുഴഞ്ഞുവീണു...
നാട്ടുകാർ ഓടിയെത്തി ഉടൻ തന്നെ കാങ്കയം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.
എങ്കിലും, അവസാന ശ്വാസത്തിലും അദ്ദേഹം ആ കുഞ്ഞുങ്ങൾക്ക് കാവലായി. കുഞ്ഞുങ്ങളെല്ലാം പൂർണ്ണ സുരക്ഷിതരായി വീടുകളിലെത്തി.
സ്വന്തം ജീവൻ പോകുന്ന നിമിഷത്തിലും മറ്റുള്ളവരുടെ ജീവന് മുൻഗണന നൽകിയ സെമലൈയപ്പന്റെ ആ മഹത്തായ കർത്തവ്യബോധത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ആദരിക്കുകയും, കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
തന്റെ അവസാന ശ്വാസത്തിലും 20 കുരുന്നുകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ ആ ധീരതയ്ക്ക് മുൻപിൽ *പ്രണാമം*
The man who saved the lives of 20 little ones even as his own breath was fading.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













