വനിത സംവരണ ഭേദഗതി ബില്‍ ലോക്സഭയിൽ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടു
വനിത സംവരണ ഭേദഗതി ബില്‍ ലോക്സഭയിൽ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഭരണഘടന ഭേദഗതി ബില്ലുകള്‍ പാസാവുകയുള്ളു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. ലോക്‌സഭാംഗങ്ങളില്‍ 489 പേര്‍ വോട്ടു ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. നിശ്ചിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല. വനിതാ ശാക്തീകരണം നടപ്പാക്കുക എന്നതാണ് എന്‍ഡിഎ ലക്ഷ്യം. എന്നാല്‍ ഉപാധികള്‍ വെച്ച് പ്രതിപക്ഷം അതിനെ എതിര്‍ത്തുവെന്ന് അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. ഈ ഭേദഗതി പ്രകാരം സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം 815 ആയും, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരുടേത് 35 ആയും പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ലോക്സഭയുടെ വലിപ്പം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ കണക്കുകളില്‍ വലിയ മാറ്റം വരുത്തുകയും ചെയ്യും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













