ദൽഹിയിൽ ദാഹജല വിതരണത്തിന് തുടക്കം: മനുഷ്യർക്കും പക്ഷികൾക്കും കരുതലാ കാൻ നീക്കം
ഡൽഹിയിൽ ദാഹജല വിതരണത്തിന് തുടക്കം; മനുഷ്യർക്കും പക്ഷികൾക്കും കരുതലാകാൻ ആഹ്വാനം
ന്യൂഡൽഹി: ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യ ജനോപകാരപരമായ സേവന പദ്ധതിക്ക് ഡൽഹിയിൽ ശ്രദ്ധേയമായ തുടക്കമായി. കൊടുംചൂടിൽ ബുദ്ധിമുട്ടുന്ന യാത്രികർക്കും പൊതുജനങ്ങൾക്കും ദാഹജലം വിതരണം ചെയ്യുന്ന പദ്ധതി ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തോടെ ഡൽഹിയിലെ ശിവജി എൻക്ലേവിൽ ആരംഭിച്ചു.
ട്രസ്റ്റിന്റെ റീജിയണൽ ഡയറക്ടർ ശ്രീമതി ശോഭന സുരേഷ്, രക്ഷാധികാരി ശ്രീ കൃഷ്ണകുമാർ, പ്രസിഡന്റ് ശ്രീ ഷാജി, സെക്രട്ടറി ശ്രീ സുനിൽകുമാർ, ട്രഷറർ ശ്രീ പ്രസാദ്, ശ്രീ ഗണേഷ്, ശ്രീ സജി കൃഷ്ണൻ എന്നിവർ ഉൾപ്പെടെയുള്ള പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
നിലവിലെ അതിശക്തമായ ചൂടിൽ യാത്ര ചെയ്യുന്ന നിരവധി പേർക്ക് ഈ സേവന പ്രവർത്തനം വലിയ ആശ്വാസമായതായി നാട്ടുകാർ അഭിപ്രായപ്പെട്ടു. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി മനുഷ്യരുടെ ദാഹം അകറ്റുന്നതിനൊപ്പം, വേനൽക്കാലത്ത് ദാഹിക്കുന്ന പക്ഷികളെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ചർച്ചയായി.
ഓരോ കുടുംബവും തങ്ങളുടെ വീടുകളുടെ മുകളിലോ ബാൽക്കണികളിലോ ദിവസേന ഒരു പാത്രത്തിൽ വെള്ളം സൂക്ഷിച്ചാൽ പക്ഷികൾക്ക് വലിയ സഹായമാകുമെന്ന് ട്രസ്റ്റ് പ്രവർത്തകർ ഓർമ്മിപ്പിച്ചു. ചെറിയൊരു കരുതൽ പോലും പ്രകൃതിക്കും സഹജീവികൾക്കും വലിയ അനുഗ്രഹമാകുമെന്ന് അവർ പറഞ്ഞു.
“പ്രകൃതിക്ക് – സഹജീവികൾക്ക് – മനുഷ്യർക്ക്” എന്ന മഹത്തായ ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും അറിയിച്ചു.
സേവനമാണ് ഏറ്റവും വലിയ ആരാധനയെന്ന സന്ദേശം സമൂഹത്തിന് പകർന്നുകൊണ്ട്, എല്ലാവർക്കും ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെയാണ് പരിപാടി സമാപിച്ചത്.
(ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













