വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി. 993 രൂപയാണ് വർധിപ്പിച്ചത്
The price of commercial LPG cylinder has been increased sharply
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടിയത്. സിലിണ്ടർ വില 3000 കടന്നു. പുതുക്കിയ നിരക്ക് പ്രകാരം19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില. വാണിജ്യ എൽപിജി സിലിണ്ടർ വില വർദ്ധനവ് ഹോട്ടൽ വ്യവസായത്തെ ഗുരുതരമായി ബാധിക്കും. എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം സംസ്ഥാനത്തു നിരവധി ഹോട്ടലുകൾ അടച്ചിട്ടിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











