ജക്കാർത്തയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്തോനേഷ്യൻ വ്യോമസേന ആകാശത്തു രാജകീയ സ്വീകരണം നൽകി
The Prime Minister was accorded a royal welcome in the air by the Indonesian Air Force upon his arrival in Jakarta
മൂന്ന് രാജ്യങ്ങളിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ജക്കാർത്തയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്തോനേഷ്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ സുരക്ഷയൊരുക്കി. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ആകാശത്തു രാജകീയ സ്വീകരണം നൽകി. : ഇന്തോനേഷ്യൻ വ്യോമസേനയുടെ എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങളാണ് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇരുവശത്തുമായി വ്യോമാതിർത്തിയിൽ അകമ്പടി സേവിച്ചത്. ജക്കാർത്തയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നത് വരെ ഈ അകമ്പടി തുടർന്നു. ജക്കാർത്തയിലെ ഹലിം പെർദാനകുസുമ എയർ ബേസിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ പ്രോട്ടോക്കോളുകൾ ലംഘിച്ച് നേരിട്ട് വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ വെച്ച് പരമ്പരാഗത ഇന്തോനേഷ്യൻ നൃത്തരൂപങ്ങളോടെയുള്ള വൻ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധ-തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. ഇന്തോനേഷ്യയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













