പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

The High Court has ordered the registration of a case against Opposition Leader Pinarayi Vijayan and Mohammed Riyas

Oct 9, 2026 - 14:17
 0
പ്രതിപക്ഷ നേതാവ് പിണറായി വിജയനും  മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും  മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കാമെന്ന സർക്കാർ നിലപാട് കോടതി തള്ളി. നേരിട്ട് കേസെടുക്കാനാണ് കോടതി നിർദേശം. ജസ്റ്റിസ് എ. ബദറുദ്ദീനാണ് നിർണായക ഉത്തരവിട്ടത്. കെ.എം. ഷാജഹാൻ്റെ ഹർജിയിലാണ് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് കോടതി റദ്ദാക്കി. വിജിലൻസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സർക്കാരും കോടതിയിൽ സ്വീകരിച്ചെങ്കിലും സർക്കാർ നിലപാട് കോടതി നിരസിച്ചു. 20.5 കോടിയുടെ അഴിമതി നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0