കംബോഡിയയിൽ സജീവമായ 36000 ഇന്ത്യൻ സിമ്മുകൾ ഇഡി വൻ സൈബർ തട്ടിപ്പ് കണ്ടെത്തി

The Enforcement Directorate has released important information about a large cyber fraud network based in Cambodia

Jun 9, 2026 - 15:47
 0
കംബോഡിയയിൽ സജീവമായ 36000 ഇന്ത്യൻ സിമ്മുകൾ ഇഡി വൻ സൈബർ തട്ടിപ്പ് കണ്ടെത്തി

കംബോഡിയ കേന്ദ്രീകരിച്ച് നടക്കുന്ന വൻ സൈബർ തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 2.3 ലക്ഷം മൊബൈൽ നമ്പറുകൾ പരിശോധിച്ചതിൽ നിന്നാണ്, 36,000 ഇന്ത്യൻ സിം കാർഡുകൾ കംബോഡിയയിൽ സജീവമായി പ്രവർത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തിയത്. കംബോഡിയയിൽ സജീവമായ നമ്പറുകളിൽ 5,300-ഓളം സിം കാർഡുകൾ ഇന്ത്യയിലുടനീളം നൂറുകണക്കിന് കോടി രൂപയുടെ സൈബർ തട്ടിപ്പുകൾ നടത്താൻ നേരിട്ട് ഉപയോഗിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. സിം കാർഡുകൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ജോധ്പൂർ സൈബർ പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഈ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണം ആരംഭിച്ചത്.

സാധാരണക്കാരായ ആളുകളുടെ പേരിൽ അവരുടെ അറിവോ സമ്മതമോ കൂടാതെ വ്യാജമായി അധിക സിം കാർഡുകൾ ഇവർ ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. ഇങ്ങനെ വ്യാജമായി ഉണ്ടാക്കിയ സിമ്മുകൾ വൻ കമ്മീഷൻ വാങ്ങി മലേഷ്യൻ പൗരന്മാർക്ക് കൈമാറുകയും, അവർ വഴി ഇത് കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയുമായിരുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ 7 സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. തട്ടിപ്പുകാരുമായി ബന്ധപ്പെട്ട 30 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0