2025 ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

The Central Government has said that the Wildlife Protection Amendment Act

Aug 10, 2026 - 20:52
 0
2025 ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

2025-ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. വന്യജീവി ആക്രമണങ്ങൾ തടയുക എന്നത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികൾക്കു കാത്തുനിൽക്കാതെ വെടിവച്ച് കൊല്ലാൻ അടക്കമുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്ന ഭേദഗതിയാണ് സംസ്ഥാന സർക്കാർ വരുത്തിയിരുന്നത്. ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥയാണ് നിയമ ഭേദ​ഗതിയിലുണ്ടായിരുന്നത്. മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യാൻ 1972-ലെ കേന്ദ്ര നിയമത്തിൽ നിലവിൽ തന്നെ മതിയായ വ്യവസ്ഥകളുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0