സിനിമാ സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് സിബിഎഫ്‌സി
The CBFC has revised its film certification guidelines
സിനിമാ സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് സിബിഎഫ്‌സി. സിനിമകളിൽ ലഹരിമരുന്ന് ഉപയോഗമോ കടത്തോ കാണിക്കുന്ന രംഗങ്ങൾ വരുമ്പോൾ പ്രത്യേക മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകണം. 'ലഹരിയോട് നോ പറയുക' 'നിയമവിരുദ്ധ ലഹരിവസ്തുക്കൾ ആരോഗ്യം നശിപ്പിക്കുകയും നിങ്ങളെ ജയിലിലാക്കുകയും ചെയ്യും' തുടങ്ങിയ സന്ദേശങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കണമെന്നാണ് പ്രധാന നിർദേശം.35 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സിനിമകൾക്കായുള്ള സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. സിനിമകളിലെ ലഹരി ഉപയോഗം, അക്രമം, പ്രായപരിധി അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കേഷൻ എന്നിവയിൽ കർശനമായ പുതിയ നിർദേശങ്ങളാണ് ബോർഡ് മുന്നോട്ടുവെച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










