50,000 രൂപ വരെയുള്ള കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളാൻ ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
Tamil Nadu Chief Minister Vijay has ordered a complete waiver of agricultural loans up to Rs 50000 taken from cooperative banks in Tamil Nadu
50,000 രൂപ വരെയുള്ള കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളാൻ ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കർഷകർക്കായുള്ള പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചെറുകിട കർഷകർക്ക് ഇതേ തുക വരെയുള്ള വായ്പകൾക്ക് 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വായ്പയെടുത്ത വൻകിട കർഷകർക്ക് 5,000 രൂപ വീതവും ഇളവ് ലഭിക്കും. കഴിഞ്ഞ വർഷം മേയ് 1 നും ഈ വർഷം ഫെബ്രുവരി 28 നും ഇടയിൽ സഹകരണ ബാങ്കുകളിൽ നിന്നും കാർഷിക വായ്പയെടുത്ത 1422555 കർഷകർക്കാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. ഉയർന്ന തുക വായ്പയെടുത്ത കർഷകർക്കായി സ്ലാബ് തിരിച്ചുള്ള പ്രത്യേക ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











