സര്‍ക്കാര്‍ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷം ഉറപ്പിച്ച് ടിവികെ

TVK secures absolute majority to form government in Tamil Nadu

May 9, 2026 - 18:06
 0
സര്‍ക്കാര്‍ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷം ഉറപ്പിച്ച് ടിവികെ

സര്‍ക്കാര്‍ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷം ഉറപ്പിച്ച് ടിവികെ. വിസികെ ടിവികെയ്ക്ക് പിന്തുണ കത്ത് കൈമാറി. ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിക്കുകയാണ് എന്ന് വിസികെ അറിയിച്ചു. ടിവികെയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗും രംഗത്തെത്തി. ഉപാധികളില്ലാതെ ടിവികെയെ പിന്തുണയ്ക്കുകയാണെന്ന് ലീഗ് നേതൃത്വം അറിയിച്ചു. രണ്ട് എംഎൽഎമാരുടെ പിന്തുണ കത്ത് കൈമാറി. ഇതോടെ വിജയുടെ പിന്തുണ 120 ആയി. ഇന്ന് രാവിലെ 11 മണിയോടെ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സീറ്റ് വിഷയത്തിൽ  പ്രതിസന്ധിയുണ്ടാവുകയായിരുന്നു. 234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. ഇപ്പോൾ 2 എംഎൽഎമാർ വീതമുളള സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന അംഗസംഖ്യയായി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0