മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി

Strong earthquake in Myanmar. The magnitude was recorded as 5.9 on the Richter scale

Feb 4, 2026 - 18:50
 0
മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി

മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. കൊല്‍ക്കത്തയിലും ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന്‌ ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. മ്യാൻമറിലെ അക്യാബിന് 70 മൈൽ കിഴക്കായിട്ടാണ് ഭൂകമ്പം ഉണ്ടായത്. പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരണങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് ആദ്യ ഭൂചലനമുണ്ടായത്. 4.6 തീവ്രത രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ 4.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0