വനിത സംവരണ ഭേദഗതി ബില്‍ സ്ത്രീകളുടെ ബില്‍ എന്ന് വിളിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി
വനിത സംവരണ ഭേദഗതി ബില്‍ സ്ത്രീകളുടെ ബില്‍ എന്ന് വിളിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. വനിത സംവരണബില്ലിന്റെ ചര്‍ച്ചക്കിടെയാണ് രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തിന്റെ ഭൂപടം മാറ്റിവരയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണിത്. ഇന്ത്യയിലെ സ്ത്രീകളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയത്തെ ഒളിച്ചുകടത്തുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീകളെ സര്‍ക്കാര്‍ മറയായി ഉപയോഗിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ചെയ്തതുപോലെ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മൊത്തമായി പുനര്‍ക്രമീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













