തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്
Police have registered a case against TVK president Vijay for violating the election code of conduct
ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. റോഡ് ഷോയ്ക്കിടെ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പെരമ്പൂരിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം കൊളത്തൂരിലേക്കുള്ള യാത്രക്കിടെ നടത്തിയ റോഡ് ഷോ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ഫ്ലയിങ് സ്‌ക്വാഡ് ഓഫീസർ നൽകിയ പരാതിയിൽ പെരവല്ലൂർ പൊലീസാണ് വിജയക്കെതിരെ കേസെടുത്തത്. മുപ്പതു ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചതും അയ്യായിരത്തിലധികം ആളുകൾ സംഘടിച്ചതും അനുവദിച്ചതിലും അധികമാണ്. കൂടാതെ ആംബുലൻസിനു വഴിമുടക്കിയെന്നും ഗതാഗതം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഇതോടെ പൊലീസിനെ ഇപ്പോഴും നിയന്ത്രിക്കുന്നത് എം.കെ. സ്റ്റാലിൻ തന്നെയെന്ന വിമർശനവുമായി ടിവികെ രംഗത്തുവന്നിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











