ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി. ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ച 14പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Police have arrested 14 people for defiling a place of worship and having Iftar and eating biryani on a boat in the Ganges.

Mar 17, 2026 - 20:58
 0
ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി. ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ച 14പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ച 14പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ജല മലിനീകരണ നിരോധന നിയമത്തിലെ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി. നദിയിൽ വെച്ച് മാംസാഹാരം കഴിക്കുകയും അവശിഷ്ടങ്ങൾ നദിയിൽ നിക്ഷേപിക്കുകയും ചെയ്തത് ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നും പൊതുജനങ്ങളിൽ അമർഷമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0