ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു

Photojournalist Raghu Rai has died

Apr 26, 2026 - 20:24
 0
ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു

ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു. 83 വയസായിരുന്നു. 1942 ഡിസംബർ 18 ന് പഞ്ചാബിലെ ഝാങ് എന്ന ഗ്രാമത്തിലായിരുന്നു ജനനം. ഇപ്പോൾ പാകിസ്ഥാന്റെ ഭാഗമാണ് ഈ സ്ഥലം. നാല് കുട്ടികളിൽ ഇളയവനായി ജനിച്ച അദ്ദേഹം സിവിൽ എഞ്ചിനീയറായി പരിശീലനം നേടി. ലണ്ടനിലെ ടൈംസിൽ പ്രസിദ്ധീകരിച്ച ഹരിയാന ഗ്രാമത്തിലെ ഒരു കഴുതയുടെ ഫോട്ടോ,  അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കമായി. അവിടെ നിന്ന്, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ചില നിമിഷങ്ങൾ അദ്ദേഹം രേഖപ്പെടുത്തി.ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് മുമ്പ് പഞ്ചാബിൽ ഉടലെടുത്ത അനിശ്ചിതാവസ്ഥ തുടങ്ങി നിരവധി മുഹൂർത്തങ്ങൾ അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0