ഇന്ത്യയുടെ തന്ത്രപരമായ യാത്രയിലെ നിർണായക നിമിഷമാണ് ഓപ്പറേഷൻ സിന്ദൂർ

Operation Sindoor is a defining moment in Indias strategic journey

May 7, 2026 - 21:22
May 8, 2026 - 00:38
 0
ഇന്ത്യയുടെ തന്ത്രപരമായ യാത്രയിലെ നിർണായക നിമിഷമാണ് ഓപ്പറേഷൻ സിന്ദൂർ

ഇന്ത്യയുടെ തന്ത്രപരമായ യാത്രയിലെ നിർണായക നിമിഷമാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കര, വ്യോമ, നാവിക സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനിലും പാക് അ‌ധിനിവേശ കശ്മീരിലും ആഴത്തിൽ നടത്തിയ കൃത്യതയാർന്ന ആക്രമണങ്ങൾ ഭീകരസംഘടനകളുടെ ഒരു താവളവും സുരക്ഷിതമല്ലെന്ന് ഇന്ത്യൻ സേന തെളിയിച്ചു. ഇത് ഇന്ത്യയുടെ തന്ത്രപരമായ യാത്രയിലെ നിർണായക നിമിഷമാണ്. ഭീകരതയെ നേരിടുന്നതിൽ ഇന്ത്യയുടെ മുൻകാല സമീപനങ്ങളിൽ നിന്നുള്ള വലിയൊരു മാറ്റമാണ് ഈ ഓപ്പറേഷൻ പ്രതിഫലിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതിർത്തിക്കപ്പുറവും പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിക്കപ്പുറവുമുള്ള ഭീകരതയെ ലക്ഷ്യം വെച്ചുകൊണ്ട് ഇന്ത്യ ബോധപൂർവം മുൻപത്തെ രീതികളിൽ നിന്ന് മാറി ചിന്തിച്ചതാണ് ഓപ്പറേഷൻ സിന്ദൂറിൽ കണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0