പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒമ്പത് മരണം
പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടം അപകടത്തില്‍ ഒമ്പത് മലയാളികളാണ് മരിച്ചതെന്നാണ് വിവരം. മലപ്പുറം പാങ് എല്‍.പി സ്‌കൂളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളാണ്. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. വാല്‍പ്പാറയിലെ 13ാമത്തെ ഹെയിര്‍പിന്‍ ബെന്‍ഡില്‍ നിന്നും ഒമ്പതാമത്തേതിലേക്ക് വാഹനം മറിയുകയായിരുന്നു. മിനിവാന്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











