മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതാണ് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് മന്ത്രി കെ മുരളീധരൻ

Minister K Muraleedharan said that the increase in epidemics was due to the disruption of pre monsoon cleaning activities

Jun 16, 2026 - 14:43
 0
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതാണ് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് മന്ത്രി കെ മുരളീധരൻ

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതാണ് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് മന്ത്രി കെ മുരളീധരൻ. ഇതുവരെ ഷിഗെല്ല ബാധിച്ച് മരിച്ചത് അഞ്ച് പേരാണ്. മാര്‍ച്ചിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഈ മാസം 70 ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ജനുവരി മുതല്‍ ജൂണ്‍ വരെ 146 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.  തെരഞ്ഞെടുപ്പ് കാരണം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടു. ഇത് ആരുടെയും കുറ്റമല്ല. അതുകൊണ്ട് പകര്‍ച്ചവ്യാധികളുടെ എണ്ണം കൂടി. പരിശോധന വിപുലമാക്കി. ചെയ്താലും ചെയ്തില്ലെങ്കിലും വിമര്‍ശനമുണ്ടാകും. ചെയ്യാന്‍ തന്നെയാണ് നമ്മള്‍ തീരുമാനിച്ചത് കെ മുരളീധരന്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0