തോൽവി മറച്ചുവെക്കാൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി
Irani alleged that the Congress is attacking the Election Commission to mask its own defeat
തോൽവി മറച്ചുവെക്കാൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുന്നുവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. ജനങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യം സംരക്ഷിക്കാൻ വേണ്ടി സ്ഥാപിതമായ കോൺഗ്രസ് പാർട്ടി ഇന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുകയാണെന്ന് സ്‌മൃതി ഇറാനി ആരോപിച്ചു. ഇതിനേക്കാൾ ലജ്ജാകരമായ മറ്റൊന്നുമില്ലെന്നും അവർ പറഞ്ഞു. കോൺഗ്രസ് ആത്മപരിശോധന നടത്തണം. കോൺഗ്രസ് അധികാരത്തിലുള്ളയിടങ്ങളിൽ അവർ തിരഞ്ഞെടുപ്പ് കമ്മിഷന് ക്ലീൻ ചിറ്റ് നൽകുമോ. വോട്ടർ പട്ടികയിൽ പേരുകളുടെ ഇരട്ടിപ്പ് നിലനിർത്താൻ കോൺഗ്രസ് എന്തിനാണ് ആഗ്രഹിക്കുന്നത് എന്ന് സ്മൃതി ഇറാനി ചോദിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










