ഏഷ്യന്‍ ഗെയിംസില്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യയുടെ സുരുചി സിങ് കമല്‍ജീത് സഖ്യം സ്വര്‍ണ മെഡല്‍ നേടി
India duo of Suruchi Singh and Kamaljeet won the gold medal in the air pistol mixed team event at the Asian Games
ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യയുടെ സുരുചി സിങ് കമല്‍ജീത് സഖ്യം സ്വര്‍ണ മെഡല്‍ നേടി. ഏഷ്യന്‍ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് ഇന്ത്യന്‍ സഖ്യം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഉസ്‌ബെകിസ്താന്റെ ഏഷ്യന്‍ റെക്കോഡാണ് ഇവര്‍ തകര്‍ത്തത്. ഇന്ത്യ 484.6 പോയിന്റ് നേടി. ഏഷ്യന്‍ റെക്കോഡ് 481.3 പോയിന്റായിരുന്നു. നേരത്തെ നടന്ന യോഗ്യതാ റൗണ്ടില്‍ 587-29x സ്‌കോര്‍ നേടി ഒന്നാം സ്ഥാനക്കാരായാണ് ഇരുവരും ഫൈനലിലേക്ക് മുന്നേറിയത്. ക്വാളിഫിക്കേഷനില്‍ 196, 195, 196 എന്നിങ്ങനെ മികച്ച സീരീസുകളാണ് ഹരിയാനയില്‍ നിന്നുള്ള ഈ സഖ്യം കാഴ്ചവെച്ചത്. വ്യക്തിഗത ഇനങ്ങളില്‍ മികച്ച വിജയം കണ്ടെത്താനാകാതിരുന്ന നിരാശ മറികടന്നാണ് ഫൈനലില്‍ ഇരുവരും ഈ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










