ഹരിവരാസനം കൊല്ലം ജില്ല -കൊട്ടാരക്കര സമിതിയുടെ സന്നിദ്ധ്യത്തിൽ നീരാഞ്ജന സമർപ്പണവും അന്നദാനവും സമർപ്പിച്ചു.
ഹരിവരാസനം കൊല്ലം ജില്ലാ കൊട്ടാരക്കര സമിതിയുടെ സാന്നിദ്ധ്യത്തിൽ നീരാഞ്ജന സമർപ്പണവും അന്നദാനവും സമർപ്പിച്ചു.
കൊല്ലം:ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് കൊട്ടാരക്കര സമിതിയുടെ നേതൃത്വത്തിൽ, സ്വാമി കൃപയാൽ വീടുകളിൽ എല്ലാ ശനിയാഴ്ചകളിലും നടത്തിവരുന്ന ഹരിവരാസനം നീരാഞ്ജന സമർപ്പണവും സത്സംഗവും, അതോടൊപ്പം താലൂക്ക്, ജനറൽ ആശുപത്രികളിലെ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി അന്നദാന പ്രഭുവിന്റെ സ്മരണയിൽ നടത്തിവരുന്ന അന്നദാനവും ഭംഗിയായി തുടരുന്നു.
ഈ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക ഭാരവാഹികൾക്കുള്ള ട്രസ്റ്റ് ഐ.ഡി. കാർഡുകളുടെ വിതരണം ചെയർമാൻ പി. മോഹൻ കുമാർ നിർവഹിച്ചു. ചടങ്ങിൽ റീജണൽ ഡയറക്ടർ ഉഷ കൊട്ടാരക്കര, ജില്ലാ സെക്രട്ടറി മണി രാജൻ, അഡ്വൈസറി അംഗം ബിന്ദു പ്രസാദ്, രക്ഷാധികാരി ഗിരിജാ രമേശ് എന്നിവരും മറ്റ് ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്തു.
അന്നദാനം മഹാദാനം… സേവനത്തിലൂടെ സ്വാമി സന്നിധിയിലേക്ക്.സ്വാമി ശരണം....
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












