മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു
Former Tamil Nadu BJP president K Annamalai has resigned from the party
മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ പാർട്ടിയുമായി പിരിയാനുള്ള തന്റെ ആഗ്രഹം അണ്ണാമലൈ പ്രകടിപ്പിച്ചതായാണ് വിവരം. ഇനി സ്വന്തം വഴി തിരഞ്ഞെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റപ്പെടുകയും പകരം നൈനാർ നാഗേന്ദ്രൻ ചുമതലയേൽക്കുകയും ചെയ്തതു മുതൽ അണ്ണാമലൈ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന. എല്ലാ അഭ്യൂഹങ്ങൾക്കും രണ്ടു ദിവസത്തിനുള്ളിൽ മറുപടി പറയുമെന്ന് കെ അണ്ണാമലൈ പറഞ്ഞിരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











