റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെയുള്ള യൂറോപ്പിന്റെ വിമർശനങ്ങൾക്ക് കനത്ത ഭാഷയിൽ മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

External Affairs Minister S Jaishankar has responded strongly to Europes criticism of buying oil from Russia

Jun 13, 2026 - 21:19
 0
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെയുള്ള യൂറോപ്പിന്റെ വിമർശനങ്ങൾക്ക് കനത്ത ഭാഷയിൽ മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെയുള്ള യൂറോപ്പിന്റെ വിമർശനങ്ങൾക്ക് കനത്ത ഭാഷയിൽ മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഫിൻലൻഡിൽ നടന്ന കുൾതറാന്ത ടോക്‌സിൽ എമർജിംഗ് പവേഴ്‌സ് ആൻഡ് പുതിയ ജിയോപൊളിറ്റിക്കൽ കോമ്പറ്റീഷൻ എന്ന ചർച്ചയ്ക്കിടെയാണ് യൂറോപ്പിന്റെ ഇരട്ടത്താപ്പിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. റഷ്യയോട് ഇന്ത്യ അനാവശ്യമായി അനുകമ്പ കാണിക്കുന്നുവെന്നും എണ്ണ വാങ്ങാൻ താൽപ്പര്യം കാട്ടുന്നുവെന്നുമുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാർ ഒരിക്കലും യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടില്ലെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി. ഉക്രൈൻ യുദ്ധത്തെ തുടർന്ന് യൂറോപ്പ് അവരുടെ പരമ്പരാഗത വിപണിയായ മിഡിൽ ഈസ്റ്റിൽ നിന്ന് എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടിയതിനാലാണ് ഇന്ത്യക്ക് റഷ്യൻ വിപണിയെ ആശ്രയിക്കേണ്ടി വന്നത്. വിലയും ലഭ്യതയും മാത്രമാണ് ഇന്ത്യ നോക്കിയതെന്നും ഇത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് അനിവാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0