ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ ഭേദഗതി ബിൽ ഫെഡറൽ തത്ത്വങ്ങളെ കാറ്റിൽപ്പറത്തുന്നതാണെന്ന് പിണറായി വിജയൻ
Development and Regulation Amendment Bill passed by the central government in Parliament is a violation of federal principles
കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ ഭേദഗതി ബിൽ, 2026 ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്ത്വങ്ങളെ പൂർണ്ണമായും കാറ്റിൽപ്പറത്തുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം ഭൂമിയും അതിലെ വിഭവങ്ങളും സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയങ്ങളാണ്. ഇതിൽ കേന്ദ്ര നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











