തമിഴക വെട്രി കഴകം സർക്കാർ ആറുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്ന് ഡിഎംകെ നേതാവായ അനിത ആർ. രാധാകൃഷ്ണൻ
DMK leader Anitha R Radhakrishnan has predicted that the Tamil Nadu government led by actor Vijay will not last more than six months
തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ ആറുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്ന് മുതിർന്ന ഡിഎംകെ നേതാവും തിരുച്ചെന്തൂർ എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണൻ പ്രവചിച്ചു. ഈ സർക്കാരിന് ഇനി ഏതാനും മാസത്തെ ആയുസ്സ് മാത്രമേയുള്ളൂവെന്നും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വൈകാതെ തന്നെ ഭരണത്തിലേക്ക് തിരിച്ചെത്തുമെന്നും ദക്ഷിണ തമിഴ്‌നാട്ടിൽ നടന്ന പാർട്ടി ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു. വിജയ് സർക്കാർ പരമാവധി നാല് മുതൽ ആറ് മാസം വരെ മാത്രമേ നിലനിൽക്കൂ.ധൈര്യമുണ്ടെങ്കിൽ ആദവ് അർജുനൻ എംഎൽഎ സ്ഥാനം രാജിവെച്ച് തന്റെ കോട്ടയായ തിരുച്ചെന്തൂരിൽ വന്ന് മത്സരിക്കട്ടെയെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











