ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്

DMK President MK Stalin met Chief Minister C Joseph Vijay

May 12, 2026 - 15:30
 0
ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്


ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയായി പുതുതായി നിയമിതനായ സി. ജോസഫ് വിജയ്.  സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും ചെന്നൈയിലെ വസതിയിൽ വിജയിയെ സ്വീകരിക്കാനുണ്ടായിരുന്നു. വിജയിയെ സ്വീകരിച്ച സ്റ്റാലിൻ, അദ്ദേഹവുമായി ആശംസകൾ കൈമാറുകയും ആലിംഗനം ചെയ്യുകയും ചെയ്തു. കറുത്ത സ്യൂട്ട് ധരിച്ചെത്തിയ വിജയ് കൈകൂപ്പി സ്റ്റാലിനെ അഭിവാദ്യം ചെയ്യുന്നതും, തുടർന്ന് ഇരുവരും ഹസ്തദാനം നൽകി ആലിംഗനം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ആൽവാർപേട്ടിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് വിജയത്തിനും മുഖ്യമന്ത്രിയായി ചുമതലയേറ്റതിനും ശേഷം സ്റ്റാലിനുമായി വിജയ് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഒരു "സൗഹൃദ സന്ദർശനം" എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ കൂടിക്കാഴ്ചയിൽ എം.കെ. സ്റ്റാലിനും മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ചേർന്ന് വിജയിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0