തെക്കൻ ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21പേർ മരണപ്പെട്ടു

A massive fire broke out in a hotel in south Delhi

Jun 3, 2026 - 15:04
 0
തെക്കൻ ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21പേർ മരണപ്പെട്ടു

തെക്കൻ ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21പേർ മരണപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും വിദേശികളാണ്. ബുധനാഴ്ച രാവിലെയാണ് ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹൗസ് റാണിയിലെ ഫ്ലറിഷ് സ്റ്റേ എന്ന ഹോട്ടലിൽ ഈ ദാരുണ ദുരന്തം സംഭവിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും ആഫ്രിക്ക, മധ്യേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരാണ്. സമീപത്തെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ രോഗികളും അവരുടെ സഹായികളുമായിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന നാൽപ്പതിലധികം പേരെ ഫയർഫോഴ്സും ഡൽഹി പോലീസും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള റെസ്റ്റോറന്റിൽ നിന്നാണ് രാവിലെ 8:50 ഓടെ തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0