വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
The Supreme Court has granted bail to Kiran Kumar, the accused in the Vismaya case
വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്നതു വരെയാണ് നിലവിൽ കിരണിന് ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി വന്നത്.ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കിയത്. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.
സ്ത്രീധന വിഷയത്തിൽ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിലാണ് 2021 ജൂൺ 21ന് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തു വർഷം തടവുശിക്ഷയാണ് കോടതി ഇയാൾക്ക് വിധിച്ചത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













