ബേസിൽ ജോസഫ് നായകനായ മരണമാസ് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു
Maranamass is a Malayalam comedy and action film written by Siju Sunny and directed by Sivaprasad
ബേസിൽ ജോസഫ് നായകനായ മലയാളത്തിലെ ബ്ലാക്ക് കോമഡി ചിത്രമായ മരണമാസ് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സിജു സണ്ണി എഴുതി ശിവപ്രസാദ് സംവിധാനം ചെയ്ത ഒരു മലയാളം കോമഡി, ആക്ഷൻ ചിത്രമാണ് മരണമാസ്. സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൊന്മാൻ ചിത്രത്തിന് ശേഷം ബേസിൽ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രമാണ് മരണമാസ്സ്.
മരണമാസിലെ പ്രധാന കഥാപാത്രങ്ങൾ ബേസിൽ ജോസഫിന്റെ പിപി ലൂക്കും അനിഷ്മയുടെ ജെസ്സിയും ആണ്. എന്നാൽ സുരേഷ് കൃഷ്ണയുടെ ബസ് ഡ്രൈവർ ജിക്കുവും ചിത്രത്തിൽ എടുത്തുപറയേണ്ട പേരുകളാണ്. 2025ൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ മലയാളികൾ സ്വീകരിച്ച ചിത്രങ്ങളിൽ ഒന്നാണ് മരണമാസ്സ്. 8 കോടി ചിലവിൽ നിർമ്മിച്ച ചിത്രം ഏകദേശം 18കോടി രൂപയോളം കളക്ഷൻ നേടിയെന്നാണ് കണക്കുകൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













