പഹൽഗാം ഭീകാരാക്രമണം: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
Pahalgam terror attack: United Nations urges India and Pakistan to exercise restraint
ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ പ്രശ്നം വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. നിലവിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാവാതിരിക്കാൻ സർക്കാരുകൾ വേണ്ട നടപടികൾ ഉറപ്പാക്കണമെന്നും ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരരാണെന്ന് ജമ്മു കാശ്മീർ പൊലീസ് സ്ഥിരീകരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













