പഹൽഗാം ഭീകരാക്രമണം: ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മീർ സർക്കാർ
Jammu and Kashmir government announces financial assistance for those killed in Pahalgam terror attack.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മീർ സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരുക്കുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകും. പരുക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുകയും മരിച്ചവരുടെ ഭൗതികശരീരങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. നിരപരാധികൾക്ക് എതിരെയുള്ള ഈ ക്രൂര പ്രവർത്തിക്ക് നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനവുമില്ല ,നഷ്ടപെട്ട ജീവനുകളെ കുറിച്ചോർത്ത് ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











