നടൻ തന്നോട് മോശമായി പെരുമാറി: ഷൈനിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി

Actor misbehaved with her: Newcomer actress makes serious allegations against Shine

Apr 24, 2025 - 10:42
 0
നടൻ തന്നോട് മോശമായി പെരുമാറി: ഷൈനിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി


നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുതുമുഖ നടി രംഗത്തെത്തി. വിന്‍സി അലോഷ്യസിന്റെ ആരോപണം ഒത്തുതീര്‍പ്പിലേക്കെത്തുന്നു എന്ന സൂചനയ്ക്കിടെയാണ് അപർണയുടെ ജോൺസിന്റെ ആരോപണം.  'സൂത്രവാക്യം' സിനിമയുടെ സെറ്റിൽവെച്ച് നടൻ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപർണ ജോൺസ് വെളിപ്പെടുത്തി. നേരത്തെ വിൻസി സൂചന നൽകിയ നടി താനാണ്. ഷൈനിനെതിരെ വിൻസി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് തനിക്കും പറയാനുള്ളത്. സെറ്റിൽ ചെല്ലുമ്പോൾ വ്യത്യസ്ത സ്വഭാവമാണ് ഷൈനിന്റെ ഭാഗത്തു നിന്നുണ്ടായത്. ഒരുപരിധിവരെ നടനിൽ നിന്നും അകലം പാലിച്ചിരുന്നു. അമ്മ സംഘടനയോടും ഫിലിം ചേംബറിന് മുന്നിലും ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഷൈൻ നല്ലൊരു നടനാണ്.  തെറ്റുകൾ തിരുത്തി പ്രൊഫഷണലായി ഷൈൻ തിരിച്ചുവരണം എന്നുതന്നെയാണ് തന്റെ ആഗ്രഹം. വിൻസിയുടെ വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ശ്രമം നടത്തുന്നതിനാൽ മറ്റ് പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ല എന്നും അപർണ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0