ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ചു ലോകനേതാക്കൾ

Secretary-General António Guterres expressed deep shock and condemned the attack, emphasizing the need for international cooperation in combating terrorism

Apr 23, 2025 - 10:48
 0
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ചു ലോകനേതാക്കൾ

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ചു ലോകനേതാക്കൾ. ഇന്ത്യക്ക് എല്ലാ പിന്തുണയും  നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന  വാർത്തകളാണ്. ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളും. ഭീകരാക്രമണത്തിൽ  ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് വ്യക്തമാക്കി.  

ഭീകരാക്രമണത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ശക്തമായി അപലപിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിളിച്ചാണ് പുടിന്‍ ദുഃഖം രേഖപ്പെടുത്തിയത്. ഈ ക്രൂരകൃത്യത്തിന് ആര്‍ക്കും ഒരു ന്യായീകരണവും നാളാകാനാവില്ല. ഇത് നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0