ഉണ്ണി കെ ആറിന്റെ ഗർഭിണി എ പ്രെഗ്നന്റ് വിഡോ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
The film, which is being presented by Dr. Prahlad Vadakkepad under the banner of Vyasachitra, features Twinkle Joby in the female lead role.
ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഗർഭിണി എ പ്രെഗ്നന്റ് വിഡോ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ചിത്രത്തിൽ റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അജീഷ് കൃഷ്ണ നായകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ശിവൻകുട്ടി,സുനിൽ സുഖദ,തുഷാര പിള്ള, സന്തോഷ് കുറുപ്പ്, അഖില അനോകി തുടങ്ങിയവരും അഭിനയിക്കുന്നു. ഒട്ടേറെ ദേശീയ അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഒങ്കാറ എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗർഭിണി എ പ്രെഗ്നന്റ് വിഡോ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













