ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലെത്തിക്കാൻ സഹായം നൽകി ഇറാൻ

The group, which included pilgrims and students, was brought to Delhi

Jun 21, 2025 - 15:34
 0
ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലെത്തിക്കാൻ സഹായം നൽകി ഇറാൻ

ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലെത്തിക്കാൻ സഹായം നൽകി ഇറാൻ. യുദ്ധപശ്ചാത്തലത്തില്‍ അടച്ചിട്ട വ്യോമപാത ഇറാന്‍ ഇന്ത്യക്കായി തുറന്നിട്ടതോടെ മൂന്നു വിമാനങ്ങളിലായി 517 പേരെ ഡൽഹിയിലെത്തിക്കാൻ സാധിച്ചു. തീർത്ഥാടകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘത്തെയാണ് ഡൽഹിയിലെത്തിച്ചത്.വാണിജ്യ മേഖലകളിൽ ഒന്നിച്ചു മുന്നോട്ട് പോകുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഇറാനും. ഇസ്രയേലും ഇറാനും തമ്മിലുള്ള മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും രൂക്ഷമായതോടെയാണ് രാജ്യാന്തര വ്യോമപാത ഇറാൻ അടച്ചിരുന്നു. കഴി‍ഞ്ഞ ദിവസമാണ് ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കാളിയായ ഇറാൻ മൃദുസമീപനമാണ് ഇന്ത്യയോട് സ്വീകരിച്ചിരിക്കുന്നത്. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടൊണ് വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ എത്തിയത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0