അഭിഭാഷകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി യുവതി

The police have registered a case against senior lawyer Bailin Das for assaulting a lawyer.

May 15, 2025 - 10:58
 0
അഭിഭാഷകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി യുവതി

അഭിഭാഷകയെ മർദിച്ച സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെതിരെ പൊലീസ് കേസെടുത്തു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്. വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയാണ് ശ്യാമിലി. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വെച്ചായിരുന്നു ബെയ്‌ലിൻ ശ്യാമിലിയെ അതിക്രൂരമായി മർദിച്ചത്. ഒളിവിൽ പോയ അഭിഭാഷകനായി വഞ്ചിയൂർ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ശ്യാമിലി വ്യക്തമാക്കി. അഭിഭാഷകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ യുവതി നൽകിയിട്ടുണ്ട്. 5 മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്‌ലിൻ ദാസ് മർദിച്ചിരുന്നുവെന്നും സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും അഭിഭാഷക ബാർ കൗൺസിലിന് നൽകിയ പരാതിയിൽ യുവതി പറയുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0