പൊളിറ്റിക്കൽ സറ്റയർ ഡ്രാമയായ പിൻവാതിലിൻ്റെ ടീസർ റിലീസ് ആയി

The teaser of the film Pinvaathil, starring Tamil star Ajith George and Kannada star Mihira in the lead roles, has been released.

May 6, 2025 - 10:02
 0
പൊളിറ്റിക്കൽ സറ്റയർ ഡ്രാമയായ പിൻവാതിലിൻ്റെ ടീസർ റിലീസ് ആയി

തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പിൻവാതിലിൻ്റെ ടീസർ റിലീസായി. പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പിൻവാതിൽ. കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശ്രീലങ്കൻ സുപ്രസിദ്ധ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0