പഹൽഗാം ഭീകരാക്രമണം: സിപ്പ് ലൈൻ ഓപ്പറേറ്ററെ ചോദ്യം ചെയ്യും

Pahalgam terror attack: Zip line operator to be questioned.

Apr 29, 2025 - 11:15
 0
പഹൽഗാം ഭീകരാക്രമണം: സിപ്പ് ലൈൻ ഓപ്പറേറ്ററെ ചോദ്യം ചെയ്യും

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈസരൺ വാലി സിപ്പ് ലൈൻ ഓപ്പറേറ്ററെ ചോദ്യം ചെയ്യും. എൻഐഎയും ജമ്മുകശ്മീർ പൊലീസും ചേർന്നാണ് ചോദ്യം ചെയ്യുക. വെടിയൊച്ച കേട്ടിട്ടും സിപ്പ് ലൈൻ ഇയാൾ പ്രവർത്തിപ്പിച്ചെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനുമാണ് തീരുമാനം. വെടിയൊച്ച കേട്ടിട്ടും യാത്രക്കാരനെ സിപ്പ് ലൈനിലേക്ക് കടത്തിവിട്ടതിലുള്ള ഓപ്പറേറ്ററുടെ അസ്വാഭാവിക പെരുമാറ്റമാണ് എൻഐഎക്ക് സംശയമുണ്ടാക്കിയത്.  ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഭീകരര്‍ സഞ്ചാരികളുടെ മൊബൈല്‍ കവര്‍ന്നതായുള്ള മൊഴിയും പുറത്ത് വന്നു. രണ്ട് സഞ്ചാരികളുടെ ഫോണുകളാണ് ഭീകരര്‍ കൊണ്ടുപോയത്. ഈ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0