കുരുന്ന് ജീവൻ്റെ രക്ഷകനായി മാറിയ രഞ്ജിത്തിന് എസ്.ജി.വി.സിയുടെ ആദരം

കുരുന്ന് ജീവൻ്റെ രക്ഷകനായി മാറിയ രഞ്ജിത്തിന് എസ്.ജി.വി.സിയുടെ ആദരം

Jan 24, 2026 - 17:02
Jan 24, 2026 - 17:02
 0
കുരുന്ന് ജീവൻ്റെ രക്ഷകനായി മാറിയ രഞ്ജിത്തിന് എസ്.ജി.വി.സിയുടെ ആദരം

മുവാറ്റുപുഴ: പേഴക്കാപ്പിളളിയിൽ കിണറ്റിൽ വീണ4 വയസ്സുകാരനെ സ്വന്തം ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തിയ മുവാറ്റുപുഴ പോലീസ് സംഘത്തിലെ അംഗവും സെൻ്റ് ജോർജ് വോളിബോൾ ക്ലബ്ബിലെ കളിക്കാരനുമായ സീനിയർ സി.പി.ഒ.രഞ്ജിത്ത് രാജന് സെൻ്റ് ജോർജ് വോളിബോൾ ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് ഓഫീസിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് തോമസ് വർഗീസ് താണിക്കൽ പൊന്നാടയണിയിക്കുകയും ക്ലബ്ബിൻ്റെ ആദരം സമർപ്പിക്കുകയും ചെയ്തു.നാല് വയസ്സുകാരനായ കുട്ടി കിണറ്റിൽ വീണുപോയത് അറിഞ്ഞ് ഓടിയെത്തിയ പോലീസ് സംഘം ഒരു നിമിഷം പോലും പാഴാക്കാതെ സ്വന്തം ജീവൻ പോലും നോക്കാതെ കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത് മൂലമാണ് കുഞ്ഞിൻ്റെ വിലയേറിയ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. മാതൃകാപരമായ പ്രവർത്തനത്തിലൂടെ ക്ലബ്ബിൻ്റെ അഭിമാനമായ രഞ്ജിത്തിന് ഈ പ്രവർത്തിയിലൂടെ എന്നും നന്മകൾ മാത്രമാണ് ഉണ്ടാവുകയെന്ന് യോഗം പറഞ്ഞു. ക്ലബ്ബിലെ സ്ഥിരം ഷട്ടിൽ പ്ലെയറും സജീവ അംഗവുമാണ് രഞ്ജിത്ത് രാജൻ. പിതാവ് രാജൻ പി.എൻ.ക്ലബ്ബിലെ അംഗമാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എസ്.ഐ. അതുൽ, പ്രേം ഉണ്ണി, എ.എസ്.ഐ കെ.എസ്.ഷിനു എന്നിവർക്കും യോഗം അഭിനന്ദിച്ചു. ക്ലബ്ബ് ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ്, വൈസ്.പ്രസിഡൻ്റ് ജോ ജോ വർഗീസ്, ഖജാൻജിജയകുമാർ, ജോ. സെക്രട്ടറി ജോസ് ഓലിക്കൽ, ജിജി മണവാളൻ, ജോജി മാത്യു, വാമനൻ വി.ഇ, ജോസ് നെല്ലിക്കുന്നേൽ, വിൻസെൻ്റ് ഓലിക്കൽ, ജോർജ് വെട്ടിയാങ്കൽ, മാത്യൂസ് മെതിപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0