ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതർ

The 28 Malayalis trapped in the cloudburst in Uttarakhand are safe

Aug 6, 2025 - 21:11
 0
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതർ

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതർ. അപകടം ഉണ്ടായതിനു നാലു കിലോമീറ്റർ അകലെ അവർ കുടുങ്ങി കിടക്കുകയാണെന്നും വാഹനം ലൊക്കേറ്റ് ചെയ്തെന്നും ബന്ധുക്കൾ അറിയിച്ചു. കൊച്ചി സ്വദേശികളായ നാരായണൻ നായരും ശ്രീദേവി പിള്ളയും സംഘത്തിലുണ്ട്. അപകടം ഉണ്ടായതിനു 4 കിലോമീറ്റർ അപ്പുറത്ത് ഗംഗോത്രിക്ക് സമീപമാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. റോഡ് തകർന്നതിനാൽ തിരികെ ഉള്ളയാത്ര ദുഷ്കരമാണ്. 28 അംഗങ്ങളുള്ള മലയാളി വിനോദസഞ്ചാരി ഗ്രൂപ്പിനെയാണ് കാണാതായിട്ടുള്ളത് എന്ന് ബന്ധുക്കൾ അറിയിച്ചു. 20 പേർ മഹാരാഷ്ട്രയിൽ സ്ഥിരതാമസം ആക്കിയവരും എട്ടുപേർ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ഉള്ളവരാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാവിലെ 8 30 ന് ഉത്തരകാശിയിൽ നിന്ന് ഗംഗോത്രിയിലേക്ക് പുറപ്പെടുന്നതായി ദമ്പതികൾ മകനെ വിളിച്ച് അറിയിച്ചിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ അതേ റൂട്ടിലാണ് ഇവരും സഞ്ചരിച്ചിരുന്നത്. അതിനുശേഷം ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0