ആഹാരത്തിൽ ബ്രൊക്കോളിയെ ഉൾപ്പെടുത്താം: ആരോഗ്യം മെച്ചപ്പെടുത്താം

Broccoli, which was not very familiar to Malayalis, is our favorite dish today.

Apr 24, 2025 - 22:13
 0
ആഹാരത്തിൽ ബ്രൊക്കോളിയെ ഉൾപ്പെടുത്താം: ആരോഗ്യം മെച്ചപ്പെടുത്താം

മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്നു ബ്രോക്കോളി ഇന്ന് നമ്മുടെ ഇഷ്ട വിഭവമാണ്. നാരുകളാൽ സമ്പന്നമായ ബ്രോക്കോളി രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ്. പൊതുവെ ഇലക്കറികൾ പോഷക സമ്പുഷ്ടമാണ്. പതിവായി ഈ ഇലക്കറി കഴിക്കുന്നത് കാൻസർ സാധ്യത കുറക്കുന്നെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ സി, കെ, ബീറ്റാ കരോട്ടിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ബ്രോക്കോളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.  

ഡയറ്റിൽ ശ്രദ്ധിക്കുന്നവർ ഭക്ഷണക്രമത്തിൽ ബ്രോക്കോളി ഉൾപ്പെടുത്തുന്നതിലൂടെ വയറിലെ കൊഴുപ്പ് കുറക്കാനും  വണ്ണം കുറക്കാൻ സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ ഗുണപ്രദമാണ്. വിറ്റാമിന്‍ സി, ഇ, കെ അടങ്ങിയ ബ്രൊക്കോളി തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0