സമൃദ്ധി@കൊച്ചി ഹോട്ടൽ കൊച്ചിയിൽ നിന്നുള്ള റിയൽ കേരള സ്റ്റോറിയാണെന്ന് ആണെന്ന് വ്യവസായ മന്ത്രി പി.രാജീവ്

Industries Minister P. Rajeev says that Samrudhi@Kochi Hotel is a real Kerala story from Kochi.

Nov 21, 2025 - 20:30
 0
സമൃദ്ധി@കൊച്ചി  ഹോട്ടൽ കൊച്ചിയിൽ നിന്നുള്ള റിയൽ കേരള സ്റ്റോറിയാണെന്ന് ആണെന്ന് വ്യവസായ മന്ത്രി പി.രാജീവ്

സമൃദ്ധി@കൊച്ചി  ഹോട്ടൽ കൊച്ചിയിൽ നിന്നുള്ള റിയൽ കേരള സ്റ്റോറിയാണെന്ന് ആണെന്ന് വ്യവസായ മന്ത്രി പി.രാജീവ്.
എം അനിൽകുമാർ മേയറായ ആദ്യവർഷത്തിൽ ആരംഭിച്ച സമൃദ്ധി@കൊച്ചി ആദ്യഘട്ടത്തിൽ 13 പേർക്ക് തൊഴിൽ നൽകുന്ന ചെറിയ സംരംഭമായിരുന്നെങ്കിൽ ഇന്നത് 250ഓളം പേർക്ക് മിനിമം വേതനം ഉറപ്പ് വരുത്തുന്ന വലിയൊരു തൊഴിൽദായക പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ എങ്ങനെയാണ് സ്ത്രീശാക്തീകരണത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാകുന്നത് എന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഈ സമൃദ്ധി. കൊച്ചി കോർപ്പറേഷൻ്റെ പിന്തുണയോടെയാണ് പദ്ധതി ആരംഭിച്ചതെങ്കിൽ ഇന്ന് വിപുലീകരണമുൾപ്പെടെ എല്ലാം സ്വന്തം നിലയ്ക്ക് ചെയ്യാൻ കഴിയും വിധത്തിൽ സമൃദ്ധിയും ഈ കുടുംബശ്രീ സംരംഭകരും വളർന്നിരിക്കുന്നു.30 ലക്ഷത്തിലധികം പേർക്ക് 20 രൂപയുടെ ഊണ് നൽകിക്കഴിഞ്ഞു.
സമൃദ്ധിയാണ് ഇപ്പോൾ ജിസിഡിഎ ക്യാൻ്റീൻ കൈകാര്യം ചെയ്യുന്നത്.റെയിൽ യാത്രക്കാർക്കായി റെയിൽവേയുടെ ഇ-കാറ്ററിങ്ങ് സൈറ്റ് വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനവും ഇപ്പോൾ സമൃദ്ധിക്കുണ്ട്. ഒപ്പം ഈ മാസം മുതൽ ഫോർട്ട് കൊച്ചിയിൽ സംരംഭത്തിൻ്റെ പുതിയ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. ലോകമാകെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടിക്കൊണ്ടിരിക്കെ ഞങ്ങൾ ഈ കേരളത്തിൽ ഇല്ലാത്തവരെക്കൂടി കൈപിടിച്ചുയർത്താനും സ്വന്തം നിലയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അവസരമൊരുക്കാനും തുടർച്ചയായി ശ്രമിക്കുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0