അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രശസ്ത നടി ശോഭന നിർവഹിച്ചു

The title launch of the film Adinaasaam Sivaravaram was performed by famous actress Shobhana.

May 2, 2025 - 23:37
 0
അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രശസ്ത നടി ശോഭന നിർവഹിച്ചു


അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രശസ്ത നടി ശോഭന നിർവഹിച്ചു.  വടക്കുംനാഥ ക്ഷേത്രസന്നിധിയിൽ ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടിയാണ് ഈ ടൈറ്റിൽ തിടമ്പേറ്റിയത്. ഏ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽവ്യവസായ പ്രമുഖനായ മനോജ് കുമാർ.കെ.പി.യാണ് നിർമ്മിക്കുന്നത്.
മികച്ച ചിത്രങ്ങളൊരുക്കി മലയാള സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്സൂര്യഭാരതി ക്രിയേഷൻസ്. എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺത്രില്ലറാണ് ചിത്രം.
ക്യാംബസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർത്ഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്.
ഷൈൻ ടോം ചാക്കോ,, ബൈജു സന്തോഷ്, ബാബു ആൻ്റണി,പ്രേംകുമാർ, അശോകൻ,മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0