ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈയിലെത്തി
Vijay arrived in Chennai this morning around 8 AM following a six day visit to London
ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈയിലെത്തി. ആറ് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മുഖ്യമന്ത്രി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. തമിഴ്‌നാട്ടിലെ നിക്ഷേപങ്ങള്‍ക്കായി വിവിധ കമ്പനികളുമായി കരാര്‍ ഒപ്പുവെയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, വിജയ് ആദ്യമെത്തിയത് നടന്‍ അജിത്തിന്റെ കാര്‍ റേസിങ് കാണാനായിരുന്നു. റേസ് ഫ്‌ളാഗ് ഓഫ് ചെയ്തതും സി ജോസഫ് വിജയ് തന്നെ. അതിനിടെ, നടി തൃഷക്കൊപ്പം റേസിങ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇതോടെയാണ് രൂക്ഷപ്രതികരണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. റേസിങ് കാണാന്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നും നിക്ഷേപ സമാഹരണത്തിനായി ഒരു ചര്‍ച്ചകളും നടന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










