പൂർവികരുടെ കാർഷിക പാരമ്പര്യത്തിന്റെ മഹത്വവും ഓർമ്മപ്പെടുത്തി വീണ്ടും ചിങ്ങം വന്നെത്തി
The lion has come again reminding us of the greatness of the agricultural tradition of our ancestors
പൂർവികരുടെ കാർഷിക പാരമ്പര്യത്തിന്റെ മഹത്വവും ഓർമ്മപ്പെടുത്തി വീണ്ടും ചിങ്ങം വന്നെത്തി. പ്രതീക്ഷയുടെ പുതിയൊരു കൃഷിക്കാലത്തിന് തുടക്കമിടുന്ന ദിനമായാണ് മലയാളികൾ ചിങ്ങമാസപ്പുലരിയെ കാണുന്നത്.ഈ മാസം സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും കാർഷിക സംസ്കാരത്തിന്റെയും പ്രതീകമാണ്. കർക്കടകത്തിലെ കള്ളക്കർക്കടകവും പഞ്ഞവും മാറി പ്രകൃതിയും മനുഷ്യനും ഒരുപോലെ ഉണരുന്ന കാലമാണിത്. പഴയകാലത്ത് കർഷകർ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം കൊയ്തെടുത്ത് ഇല്ലം നിറയ്ക്കുന്ന മാസമാണിത്. അതുകൊണ്ട് തന്നെ 'ചിങ്ങമാസം' മലയാളിയുടെ മനസ്സിൽ എന്നും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











